banner

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി: ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തിരുവനന്തപുരം മംഗലപുരത്താണ് മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

ഡിസിസി വൈസ് പ്രസിഡന്റ് മുനീര്‍ ഉള്‍പ്പടെ ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മംഗലപുരം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. മൂന്നിടത്താണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

Post a Comment

0 Comments