banner

ബ്രിട്ടീഷ് സംഗീതജ്ഞനായ മോണ്ടി നോര്‍മന്‍ അന്തരിച്ചു

ജെയിംസ് ബോണ്ട് ചിത്രത്തിലെ പ്രശസ്തമായ തീം മ്യൂസിക്ക് ഒരുക്കിയ പ്രശസ്ത ബ്രിട്ടീഷ് സംഗീതജ്ഞന്‍ മോണ്ടി നോര്‍മന്‍ (94) അന്തരിച്ചു. അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് മരണ വിവരം പുറത്ത് വിട്ടത്. 

1928ല്‍ കിഴക്കേ ലണ്ടനില്‍ ഒരു ജൂത കുടുംബത്തിൽ ജനിച്ച മോണ്ടി രണ്ടാംലോക മഹായുദ്ധ കാലത്ത് ലണ്ടനില്‍ നിന്ന് കുടുംബത്തോടൊപ്പം  പലായനം ചെയ്തു. പിന്നീട് തിരികെ വരികയും ചെയ്തു. റോയല്‍ എയര്‍ഫോഴ്‌സില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിന് ശേഷമാണ് സംഗീതരംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

1950-1960 കാലഘട്ടത്തില്‍ സിറില്‍ സ്റ്റാപ്പള്‍ട്ടണ്‍, സ്റ്റാന്‍ലി ബ്ലാക്ക് തുടങ്ങിയ പ്രശസ്തമായ സംഗീത ബാന്‍ഡുകളില്‍ ഗായകനായി പ്രവര്‍ത്തിച്ചു. ബ്രിട്ടീഷ് കോമഡി ചിത്രമായ 'മേക്ക് മി ആന്‍ ഓഫറാ'ണ് ആദ്യ ചിത്രം. 'എക്പ്രസോ ബോങ്കോ', 'സോംഗ്ബുക്ക്', 'പോപ്പി' തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.

Post a Comment

0 Comments