ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം. മത്തി, അയല, ചൂര എന്നീ മത്സ്യങ്ങളിലെ ഒമേഗ 3 ഫാറ്റി ആസിഡും കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനും ഹൃദയത്തെ സംരക്ഷിക്കുന്നു. ഈ കൊഴുപ്പ് ട്രൈഗ്ളിസറൈഡ് കുറച്ച് നല്ല കൊളസ്ട്രോൾ (HDL) കൂട്ടും. ഇത് രക്തക്കുഴലുകളുടെ ഇലാസ്തികത വർദ്ധിപ്പിച്ച് രക്തം കട്ടപിടിയ്ക്കുന്ന പ്രവണത കുറയ്ക്കും. ഫ്ളാക്സ് സീഡിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകളും നാരുകളും ഹൃദയാരോഗ്യം സംരക്ഷിക്കും.
പഴങ്ങളിലും പച്ചക്കറികളിലുമുള്ള വിറ്റമിൻ ഇ,സി,എ, സെലിനിയം എന്നിവ ധമനികളിൽ പ്ളേക്ക് ഉണ്ടാകുന്നത് തടഞ്ഞ് ഹൃദയാഘാതത്തെ ചെറുക്കും. ബദാം, വാൾനട് , കശുഅണ്ടി എന്നിവയിലുള്ള അപൂരിത കൊഴുപ്പ് ചീത്ത കൊളസ്ട്രോൾ കുറയ്ക്കും. ഇവ ദിവസവും 6- 8 എണ്ണം എന്ന ക്രമത്തിൽ ഉപയോഗിക്കുക. നാരുകൾ ധാരാളമടങ്ങിയ ഇലക്കറികളും പച്ചക്കറികളും നിത്യവും ആഹാരത്തിൽ ഉൾപ്പെടുത്തുക. പച്ചക്കറി സാലഡുകൾ രക്തത്തിലുള്ള അധിക കൊഴുപ്പിനെയും കൊളസ്ട്രോളിനെയും പ്രതിരോധിക്കാൻ സഹായകമാണ്.
0 Comments