banner

വീഡിയോ പിടിച്ച്, ഗേ സൈറ്റിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണി; നിയമ വിദ്യാർത്ഥി കൊല്ലപ്പെട്ടു

ഡെല്‍ഹി : കാണാതായ നിയമ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ഓടയില്‍ നിന്ന് കണ്ടെത്തി. ഡല്‍ഹിയിലെ സിദ്ദിഥ് നഗറില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ജൂണ്‍ 26 മുതല്‍ കാണാതായ യാഷ് റസ്‌തൊഗി (22) എന്ന യുവാവിന്റെ മൃതദേഹമാണിതെന്ന് പോലീസ് തിരിച്ചറിഞ്ഞു.

കേസില്‍ അലിഷാന്‍, സലിം, ഷാവേസ് എന്നിങ്ങനെ മൂന്ന് പ്രതികളാണുള്ളതെന്ന് സംഭവസ്ഥലത്ത് എത്തിയ എസ്.പി വിനീത് ഭട്‌നഗര്‍ പറഞ്ഞു. പ്രതികള്‍ക്ക് യാഷുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. ഇവരുടെ വീഡിയോ ചിത്രികരിച്ച ശേഷം അത് ഗേ ആപ്പില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യാഷ് 40,000 രൂപ കൈക്കലാക്കിയിരുന്നു.

കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയപ്പോഴാണ് യാഷിനെ വകവരുത്താന്‍ പ്രതികള്‍ തീരുമാനിച്ചത്. കൊലപ്പെടുത്തിയ ശേഷം ചാക്കിലാക്കി മൃതദേഹം ഓടയിലേക്ക് വലിച്ചെറിയുകയായിരുന്നു. സ്വകാര്യ ചിത്രങ്ങള്‍ കാണിച്ചുള്ള ഭീഷണിയുയര്‍ന്നപ്പോള്‍ ഷാവേസ് ആണ് യാഷിനെ വിളിച്ചുവരുത്തിയത്. തര്‍ക്കത്തിനൊടുവിലാണ് അലിഷാനും ഷാവേസും ചേര്‍ന്ന് കൊലപാതകം നടത്തിയത്.

പിന്നീട് സലീമിന്റെ സഹായത്തോടെയാണ് മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ചത്. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 364ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. ജൂണ്‍ 26ന് വൈകുന്നേരം വീട്ടില്‍ നിന്ന് സ്വന്തം സ്‌കൂട്ടറില്‍ പുറത്തേക്ക് പോയതിന് ശേഷം യാഷ് മടങ്ങിവന്നില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

Post a Comment

0 Comments