banner

സംസ്ഥാനത്ത് ഓഗസ്റ്റ് രണ്ട് വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് ഉരുൾപൊട്ടൽ

തിരുവനന്തപുരം : ഓഗസ്റ്റ് രണ്ട് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

കനത്ത മഴയെത്തുടർന്ന് കുമളിയിൽ മൂന്നിടത്ത് ഉരുൾപൊട്ടലുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. കൊല്ലംപട്ടട, കുരിശുമല, പളിയക്കുടി എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. ഒട്ടേറെ വീടുകളിൽ വെള്ളം കയറി. കൃഷി നാശം ഉണ്ടായി.

ആർക്കും അപകടം ഇല്ലെന്നാണ് വിവരം.

Post a Comment

0 Comments