ജയ്പുർ: നൂപുർ ശർമയുടെ തലവെട്ടി കൊണ്ടുവരുന്നയാൾക്ക് തന്റെ വീട് നൽകുമെന്ന് പറഞ്ഞ
രാജസ്ഥാനിലെ അജ്മേർ ദർഗയിലെ പുരോഹിതനെ അറസ്റ്റ് ചെയ്തു. പ്രവാചക വിരുദ്ധ പരാമർശം നടത്തിയ നൂപുർ ശർമയുടെ തലവെട്ടുന്നയാൾക്ക് തന്റെ വീടു നൽകാമെന്നായിരുന്നു വാഗ്ദാനം.
രാജസ്ഥാനിലെ അജ്മേർ ദർഗയിലെ പുരോഹിതനെ അറസ്റ്റ് ചെയ്തു. പ്രവാചക വിരുദ്ധ പരാമർശം നടത്തിയ നൂപുർ ശർമയുടെ തലവെട്ടുന്നയാൾക്ക് തന്റെ വീടു നൽകാമെന്നായിരുന്നു വാഗ്ദാനം.
വിഡിയോയിലൂടെയാണ് ഇയാൾ ഭീഷണി സന്ദേശം പുറത്തുവിട്ടത്. ഇതേത്തുടർന്ന് തിങ്കളാഴ്ച രാത്രി സൽമാൻ ചിസ്തിയെന്ന പുരോഹിതനെതിരെ എഫ്ഐആർ ചുമത്തിയിരുന്നു.
നൂപുർ ശർമയുടെ തലവെട്ടി കൊണ്ടുവരുന്നയാൾക്ക് തന്റെ വീട് നൽകുമെന്നാണ് ഇയാൾ പറയുന്നത്. നൂപുറിനെ ഇയാൾ വെടിവയ്ക്കുമെന്നും വിഡിയോ ക്ലിപ്പിൽ പറയുന്നുണ്ട്. ‘എല്ലാ മുസ്‌ലിം രാജ്യങ്ങൾക്കുമായി നിങ്ങൾ മറുപടി നൽകണം. ഞാനിത് രാജസ്ഥാനിലെ അജ്മേറിൽനിന്നാണ് പറയുന്നത്.’ – വിഡിയോയിൽ ചിസ്തി വ്യക്തമാക്കി.
0 Comments