banner

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കളക്ടർ, രേണു എറണാകുളത്തേക്ക്

തിരുവനന്തപുരം : സംസ്ഥാനത്തെ ഐ.എ.എസ് നേതൃനിരയിൽ അഴിച്ചുപണി. ആരോഗ്യവകുപ്പ് ജോയിന്‍റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. ആലപ്പുഴ കളക്ടർ രേണു രാജിനെ എറണാകുളത്തേക്ക് മാറ്റി. തിരുവനന്തപുരത്ത് ജെറോം ജോർജ് കളക്ടറാകും.

കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ രാജമാണിക്യത്തെ ഗ്രാമവികസന കമ്മീഷണറായി നിയമിച്ചു. എറണാകുളം കളക്ടർ ജാഫർ മാലിക് പി.ആർ.ഡി ഡയറക്ടറാകും. ജിയോളജി വകുപ്പിന്‍റെ അധികചുമതലയും ജാഫർ മാലിക്കിനാണ്.

തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയാകും. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എംഡിയുടെ ചുമതലയും നവജ്യോത് ഖോസയ്ക്കായിരിക്കും. ഹരികിഷോറിനെ കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറായി നിയമിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Post a Comment

0 Comments