banner

സംസ്ഥാനത്തെ പോലീസ് തലപ്പത്ത് അഴിച്ചുപണി; കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി മെറിൻ ജോസഫ്

കൊല്ലം : ജില്ലാ പോലീസ് തലപ്പത്ത് അഴിച്ചുപണി. കൊല്ലം സിറ്റി പോലീസിൻ്റെ പുതിയ കമ്മീഷണറായി മെറിൻ ജോസഫ് ഐ.പി.എസ് ചാർജ്ജെടുക്കും. ഇപ്പോഴത്തെ കമ്മിഷണർ നാരായണൻ .ടി ഐ.പി.എസി.നെ പൊലീസ് ആസ്ഥാനത്തെ അഡി. ഐ.ജിയായും നിയമിച്ചു. 2019തിലും കൊല്ലത്തിൻ്റെ കമ്മീഷണർ സ്ഥാനത്തേക്ക് മെറിൻ ജോസഫ് എത്തിയിട്ടുണ്ട്.

സംസ്ഥാന പോലീസ് തലപ്പത്ത് ആകെ മൊത്തം നടത്തിയ അഴിച്ചുപണിയുടെ ഭാഗമായാണ് എഡിജിപി മനോജ് എബ്രാഹാമുൾപ്പെടെ 19 ഉദ്യോഗസ്ഥർക്ക് മാറ്റം സംഭവിക്കുന്നത്. എഡിജിപി മനോജ് എബ്രാഹമിന് വിജിലൻസ് ഡയറക്ടറായാണ് പുതിയ നിയമനം. പുതിയ ഉത്തരവിലാണ് ഈക്കാര്യം പരാമർശിക്കുന്നത്. 

പോലീസ് ഹെഡ് ക്വാർട്ടേഴ്സ് എ.ഡി.ജി.പി.ആയി പത്മകുമാറിന് ചുമതല നൽകി. എ.ആർ അജിത് കുമാർ എ.പി ബറ്റാലിയൻ എഡിജിപി ആവും. ഉത്തരമേഖല ഐ.ജിയായി തുമ്മല വിക്രമിനെ നിയമിച്ചു.യോഗേഷ് ഗുപ്തയ്ക്ക് ബെവ്കോ എം.ഡിയായി വീണ്ടും നിയമനം നൽകി. നിലവിലെ ബെവ്കോ എം.ഡി ശ്യാം സുന്ദറിന് ക്രൈം ഡി.ഐ.ജിയായി നിയമനം നൽകി.

കോട്ടയം എസ്.പി ആയി കെ. കാർത്തിക്കിനും വയനാട് എസ്.പി അരവിന്ദ് സുകുമാറിനെ മാറ്റി ആർ. ആനന്ദിനെ പുതിയ വയനാട് എസ്.പിയായി നിയമിച്ചു. കുര്യാക്കോസ് വി.യു ആണ് പുതിയ ഇടുക്കി എസ്.പി.

കോഴിക്കോട് റൂറൽ എസ്.പി. ആയി ആർ. കറുപ്പ് സ്വാമിയെ നിയമിച്ചു. നിലവിലെ കോഴിക്കോട് റൂറൽ പോലീസ് മേധാവി എ. ശ്രീനിവാസനെ സ്പെഷൽ ബ്രാഞ്ച് (സെക്യൂരിറ്റി) എസ്പിയായും കോട്ടയം ജില്ലാ പോലീസ് മേധാവിയായ ഡി. ശിൽപയെ വനിതാ സെൽ എസ്.പിയായും നിയമിച്ചു.

Post a Comment

0 Comments