വാഷിംഗ്ടണ്‍ : മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ(Donald Trump) ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു.മരണവാർത്ത ഡോണൾഡ് ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ വഴിയാണ് പുറത്തുവിട്ടത്.വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ അസ്വഭാവികതയില്ലെന്ന് പോലീസ് പറഞ്ഞു. ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നാണ് പോലീസ് നിഗമനം.
ചെക്കൊസ്ലൊവാക്യയിൽ ജനിച്ച ഇവാന 1970കളിലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. 1977ൽ ഡോണൾഡ് ട്രംപിനെ വിവാഹം കഴിച്ചു. 1992ൽ ഇരുവരും വിവാഹമോചിതരായി. ഡോണൾഡ‍് ട്രംപ് ജൂനിയർ, ഇവാൻക ട്രംപ്, എറിക് ട്രംപ് എന്നിവർ മക്കളാണ്.
അവള്‍ അതിശയപ്പെടുത്തുന്ന, സുന്ദരിയായ സ്ത്രീയായിരുന്നു, അവൾ മഹത്തായതും പ്രചോദനാത്മകവുമായ ജീവിതം നയിച്ചു. അവളുടെ അഭിമാനവും സന്തോഷവും അവളുടെ മൂന്ന് മക്കളായിരുന്നു, അവളെ ഓർത്ത് അഭിമാനിക്കുന്നു, ഇവാന സമാധാനത്തോടെ വിശ്രമിക്കൂ!" ഡൊണാൾഡ് ട്രംപ് കുറിച്ചു.
നാളെ സെയിന്റ് ട്രോപെസിലേക്ക് ഒരു യാത്ര തിരിക്കാന്‍ ഇരിക്കുകയായിരുന്നു അവര്‍. അതിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ഹെയര്‍ ഡ്രസ്സറുടെ അപ്പോയിന്റ്മെന്റും എടുത്തിരുന്നു ഇവര്‍. അതിനിടയിലാണ് ഈ ദുരന്തം സംഭവിച്ചത്. കോണിയില്‍ നിന്നും താഴെ വീണുണ്ടായ അപകട മരണമാണോ എന്നും സംശയിക്കുന്നുണ്ട്.
ചെകോസ്ലോവ്യാക്യയില്‍ ഒരു ഇലക്‌ട്രിക് എഞ്ചിനീയറുടെ മകളായി 1946 ല്‍ ആയിരുന്നു ഇവാനയുടെ ജനനം. അന്ന് കമ്മ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന് ചെക്കോസ്ലോവാക്യയിലെ ഇരുമ്ബ് മറക്കുള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ ഇവാന കണ്ടെത്തിയ വഴി പ്രണയമായിരുന്നു. കൗമാരത്തിലെ സ്‌കീയിംഗില്‍ വൈദഗ്ധ്യം നേടിയ ഇവാന ആസ്ട്രിയന്‍ സ്വദേശിയായ ഒരു സ്‌കീയിങ് പരിശീലകനുമായി പ്രണയത്തിലായി. അയാളെ വിവാഹം കഴിച്ച് ആസ്ട്രിയയില്‍ എത്തുകയായിരുന്നു. ആസ്ട്രിയന്‍ പാസ്സ്‌പോര്‍ട്ട് ലഭിച്ച ഉടന്‍ തന്നെ അയാളുമായി വിവാഹമോചനം നേടി കാനഡയില്‍ എത്തി. അവിടെ സ്‌കീയിങ് പ്രൊഫഷണലായി തുടര്‍ന്ന അവര്‍ ഹ്രസ്വകാലത്തിനു ശേഷം മോഡലിംഗില്‍ ഒരു കൈ നോക്കുവാന്‍ മാന്‍ഹാട്ടനില്‍ എത്തുകയായിരുന്നു. അവിടെ വച്ചായിരുന്നു അവര്‍ ട്രംപിനെ കണ്ടുമുട്ടുന്നത്.
ഒരു കൂട്ടം മോഡലുകള്‍ പങ്കെടുത്ത ഒരു പരിപാടിക്കിടെയായിരുന്നു ഇവര്‍ ട്രംപിനെ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇവര്‍ 1977 ല്‍ വിവാഹിതരായി. പിന്നീട് ട്രംപിന്റെ രണ്ടാം ഭാര്യയായ മാര്‍ല മേപ്പിള്‍സുമായി ട്രംപിനുള്ള ബന്ധം കണ്ടു പിടിക്കുന്നതുവരെ 13 വര്‍ഷക്കാലം ഇവര്‍ ഭാര്യാഭര്‍ത്താക്കന്മാരായി തുടര്‍ന്നു. വിവാഹമോചന സമയത്ത് 1982-ല്‍ 14 മില്യണ്‍ പൗണ്ടായിരുന്നു ഇവര്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ചത്. മേപ്പിള്‍സുമായുള്ള ട്രംപിന്റെ അവിഹിത ബന്ധം തന്നെയായിരുന്നു തങ്ങളുടെ ദാമ്ബത്യം തകരാന്‍ കാരണമായതെന്ന് പിന്നീട് 2017-ല്‍ എഴുതിയ റൈസിങ് ട്രംപ് എന്ന പുസ്തകത്തിലും ഇവര്‍ പറഞ്ഞിട്ടുണ്ട്.
0 Comments