പി പി ചിത്തരഞ്ജന് സ്പീക്കറുടെ ശാസന. സീറ്റിൽ നിന്നെഴുന്നേറ്റ് മറ്റൊരംഗത്തോട് സംസാരിച്ചതിനാണ് ശാസന. നിയമസഭക്കകത്ത് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. ഗൗരവമായ ചർച്ചകൾ നടക്കുമ്പോൾ അതിൽ ശ്രദ്ധിക്കാൻ അംഗങ്ങൾ തയ്യാറാവണമെന്നും സ്പീക്കർ നിർദേശിച്ചു.
ശ്രദ്ധക്ഷണിക്കൽ നടക്കുന്ന സമയത്തായിരുന്നു സംഭവം. മന്ത്രി പി രാജീവ് മറുപടി പറയുമ്പോഴാണ് ചിത്തരഞ്ജൻ ചെയറിൽ നിന്ന് എണീറ്റ് മറ്റൊരു അംഗത്തോട് സംസാരിക്കാൻ പോയത്. തുടർന്നാണ് മന്ത്രിയുടെ സംസാരം നിർത്താനാവശ്യപ്പെട്ട് സ്പീക്കർ, ചിത്തരഞ്ജൻ എം എൽ എ യെ ശാസിച്ചത്.
രാഷ്ട്രീയ വിഷയങ്ങൾ മാത്രമല്ല, സഭയിൽ ഗൌരവമേറിയ ചർച്ചകൾ നടക്കുമ്പോൾ അതിലേക്ക് ശ്രദ്ധ കൊടുക്കാൻ അംഗങ്ങൾ തയ്യാറാകണമെന്നും സ്പീക്കർ പറഞ്ഞു.
എ കെ ജി സെന്റർ ആക്രമണത്തിൽ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നൽകി. ഉച്ചക്ക് ഒന്നിന് ചർച്ച ആരംഭിക്കും. രണ്ട് മണിക്കൂർ ചർച്ചചെയ്യാനാണ് തീരുമാനം. ആക്രമണത്തെ ഭീതിയോടെ മാത്രമെ കാണാനാകൂ എന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പ്രതിപക്ഷത്ത് നിന്ന് പി സി വിഷ്ണുനാഥ് ആണ് അടിയന്തര പ്രമേയത്തിന് അവതരാണാനുമതി തേടിയത്. എ കെ ജി സെന്റർ ആക്രമണത്തിന് പിന്നാലെ കോൺഗ്രസ് ഓഫിസുകൾ ആക്രമിക്കപ്പെട്ടതായി വിഷ്ണുനുനാഥ് പറഞ്ഞു.
Content Highlights: Speaker Warns P P Chitharanjan MLA
0 Comments