banner

ഇന്ത്യയിലെ വിവോ ഓഫിസുകളില്‍ ഇ.ഡി റെയ്ഡ്



ന്യൂഡല്‍ഹി : പണം തട്ടിപ്പു കേസില്‍, ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ വിവോയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. നാല്‍പ്പത്തിനാലു കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, മേഘാലയ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെയ്ഡ്. വിവോയുമായും അനുബന്ധ കമ്പനികളുമായും ബന്ധപ്പെട്ട ഇടങ്ങളിലായിരുന്നു പരിശോധന. റെയ്ഡിനെക്കുറിച്ച് വിവോ പ്രതികരിച്ചിട്ടില്ല.

ജമ്മു കശ്മീരിലെ ഒരു ഡിസ്ട്രിബ്യൂട്ടിങ് ഏജന്‍സിയുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ എഫ്‌ഐആര്‍

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments