തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ വാണിജ്യ വ്യവസായ മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വിദ്യാഭ്യാസ വകുപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം പാര്‍ത്ഥ ചാറ്റർജിയുടെ അടുത്ത അനുയായി അർപ്പിത മുഖർജിയുടെ വസതിയിൽ നിന്നും കണക്കിൽപെടാത്ത 20 കോടിയോളം രൂപ പിടിച്ചെടുത്തിരുന്നു . ബംഗാളിലെ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിനിടെയാണ് പണം കണ്ടെത്തിയത്.
പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷനിലെയും പശ്ചിമ ബംഗാൾ പ്രൈമറി എജുക്കേഷൻ ബോർഡിലെയും റിക്രൂട്ട്മെന്റ് അഴിമതിയിൽ നിന്നുള്ള വരുമാനമാണ് ഈ തുകയെന്നാണ് ഇഡിയുടെ സംശയം. ബംഗാൾ രാഷ്ട്രീയത്തിൽ വലിയ വിവാദത്തിന് തിരി കൊളുത്തിരിക്കുകയാണ് അർപ്പിതയുടെ വീട്ടിൽ നിന്ന് വൻതുക കണ്ടെടുത്ത സംഭവം. 2000, 500 നോട്ടുകളായിട്ടാണ് പണം കണ്ടെടുത്തത്. നോട്ടെണ്ണൽ യന്ത്രത്തിന്റെ സഹായത്തോടെയാണ് എണ്ണി പൂർത്തിയാക്കിയത്.
0 Comments