banner

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍



നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച 60 കാരന്‍ അറസ്റ്റില്‍. അയല്‍ക്കാരനായ പ്രതി പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. സംഭവത്തില്‍ കേസെടുത്ത പൊലീസ് വയോധികനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ മോഡല്‍ ടൗണ്‍ ഏരിയയില്‍ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. അയല്‍വാസി ദിവസങ്ങളായി തന്നെ പീഡിപ്പിക്കുകയാണെന്ന് 7 വയസുകാരി അമ്മയോട് വെളിപ്പെടുത്തി. ചോക്ലേറ്റും കളിപ്പാട്ടങ്ങളും പണവും നല്‍കിയ ശേഷമായിരുന്നു പീഡനം. തന്റെ പ്രായമുള്ള മറ്റൊരു പെണ്‍കുട്ടിയേയും ഇയാള്‍ പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു. ഇവര്‍ മറ്റേ പെണ്‍കുട്ടിയുടെ വീട്ടുകാരെ വിളിച്ച് കാര്യം അറിയിച്ചു.

തുടര്‍ന്ന് ബലാത്സംഗം, പീഡനം, പോക്‌സോ നിയമം, ഭീഷണിപ്പെടുത്തല്‍ എന്നിവ പ്രകാരം പോലീസ് കേസെടുത്തു. പരാതിക്ക് പിന്നാലെ രക്ഷപ്പെട്ട പ്രതിയെ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു. പൂമാലകള്‍ വില്‍ക്കുന്ന ജോലിയാണ് പ്രതി ചെയ്യുന്നത്.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments