banner

പതിനൊന്നുവയസുകാരന്‍ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍; പോലീസ് പരിശോധന

മലപ്പുറം : പതിനൊന്നുവയസുകാരന്‍ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍. മലപ്പുറം ജില്ലയിലെ തിരുന്നാവായയിലാണ് സംഭവം. കൊണ്ടോട്ടി കാടപ്പടി സ്വദേശി മുഹമ്മദ് സാലിഹാണ് മരിച്ചത്.

ഇന്നുരാവിലെയാണ് സംഭവം. കൈത്തകര ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലെ വിദ്യാര്‍ഥിയാണ് മുഹമ്മദ് സാലിഹ്. പള്ളിയോട് ചേര്‍ന്ന മദ്രസയില്‍ താമസിച്ചു പഠിക്കുന്ന സംവിധാനമാണുള്ളത്. ഇന്നലെയാണ് മുഹമ്മദ് സാലിഹ് വീട്ടില്‍ നിന്ന് സ്ഥാപനത്തില്‍ പഠിക്കാന്‍ എത്തിയത്.

ഒപ്പം പഠിച്ചിരുന്ന ഇരട്ട സഹോദരന്‍ പനി മൂലം ക്ലാസില്‍ എത്തിയിരുന്നില്ല. മരണകാരണം വ്യക്തമല്ല. സംഭവസ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി.

Post a Comment

0 Comments