banner

കടുത്ത തലവേദനയുമായി എത്തിയ മകളെ അവർ പരിശോധിച്ചില്ല; വെറെ ആശുപത്രികളിലേക്ക് പോയിക്കോളൂവെന്ന് ഡോക്ടര്‍മാര്‍; ലിഷമോളുടെ മരണത്തില്‍ പരാതിയുമായി പിതാവ്

കോട്ടയം : ഇടുക്കി ഏലപ്പാറ സ്വദേശി ലിഷമോളുടെ മരണത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍. മെഡിക്കല്‍ കോളജിലെ ചികില്‍സയിലുണ്ടായ അനാസ്ഥയിലാണ് മകളുടെ ജീവന്‍ നഷ്ടമായതെന്ന് അച്ഛന്‍ പരാതി നല്‍കി.

സംഭവുമായി ബന്ധപ്പെട്ട് ലിഷമോളുടെ പിതാവ് സി.ആര്‍.രാമര്‍ ആണ് ആരോഗ്യ മന്ത്രിക്ക് അടക്കം പരാതി നല്‍കിയത്. ലിഷമോളുടെ മരണത്തില്‍ മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്ക് വീഴ്ച്ചയുണ്ടായെന്നാണ് പരാതി. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

ഞായറാഴ്ച്ച രാവിലെയാണ് കടുത്ത തലവേദനയെത്തുടര്‍ന്ന് ലിഷമോളെ ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റി. 1.45ന് മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും ഡോക്ടര്‍മാര്‍ പരിശോധിക്കാന്‍ തയാറായില്ല.

പല തവണ ആവശ്യപ്പെട്ടതോടെയാണ് 3.30ന് സ്‌കാനിങ് നടത്താന്‍ പോലും തയാറായത്. ഈ റിപ്പോര്‍ട്ടും യഥാസമയം പരിശോധിച്ചില്ലെന്നാണ് പിതാവിന്റെ പരാതി. തിരക്കുളളവര്‍ക്കു മറ്റു ആശുപത്രികളിലേക്കു പോകാം എന്നു മെഡിക്കല് കോളജിലെ ഡോക്ടര്‍മാര്‍ പറഞ്ഞതോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് യുവതിയെ കൊണ്ടു പോകേണ്ടിവന്നു. ഇവിടെ എത്തിയപ്പോഴാണ് ലിഷമോള് അരമണിക്കൂര്‍ മുന്‍പ് മരിച്ചു എന്ന് ഡോക്ടര്മാര് സ്ഥിരീകരിച്ചത്.

Post a Comment

0 Comments