banner

കൊല്ലത്ത് ടൂറിസ്റ്റ് ബസിൽ തീക്കളി; സംഭവം പെരുമൺ എഞ്ചിനീയറിങ് കോളേജിൽ; ബസിനെതിരെ നടപടി

അഞ്ചാലുംമൂട് : പെരുമൺ എഞ്ചിനീയറിങ് കോളജ് വിദ്യാർഥികൾ വിനോദയാത്രയ്ക്ക് പോകാനായി എത്തിച്ച ആഡംബര ടൂറിസ്റ്റ് ബസിൽ തീക്കളി. ടൂറിന് പോകുന്നതിന് മുമ്പാണ് ബസിന് മുകളിൽ ജീവനക്കാരുടെ സാന്നിധ്യത്തിൽ പൂത്തിരി കത്തിച്ചത്. ഇതിൽനിന്ന് തീ ബസിലേക്ക് പടർന്നതോടെ ജീവനക്കാരനെത്തി പെട്ടെന്ന് തന്നെ തീയണയ്ക്കുകയായിരുന്നു. സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ അപകടമാണ്.

എന്നാൽ സംഭവത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് കോളജ് പ്രിൻസിപ്പൽ പറയുന്നത്. ബസ് ജീവനക്കാരാണ് ഇതിന് ഉത്തരവാദികളെന്നാണ് കോളജ് അധികൃതർ നൽകുന്ന വിശദീകരണം.

ടൂർ പാക്കേജിന്റെ ഭാഗമായി ബസ് ജീവനക്കാർ ഇത്തരത്തിൽ പലതും നടത്താറുണ്ട്. സമീപകാലത്ത് പല അപകടങ്ങളും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ടൂർ കഴിഞ്ഞ് എത്തിയാൽ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബസിനെതിരെ നടപടി സ്വീകരിക്കുമെന്ന് കൊല്ലം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

Post a Comment

0 Comments