banner

മുൻ ഡി.സി.സി പ്രസിഡൻ്റ് ബിന്ദു കൃഷ്‌ണ അറസ്റ്റിൽ

നീറ്റ് പരീക്ഷയിലെ വിദ്യാർത്ഥികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച മുൻ ഡി.സി.സി പ്രസിഡൻ്റും എ.ഐ.സി.സി അംഗവുമായ ബിന്ദു കൃഷ്‌ണ ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തങ്ങളെ അറസ്റ്റ് ചെയ്ത വിവരം ബിന്ദു കൃഷ്‌ണ ഫേസ്ബുക്ക് ലൈവിലൂടെയാണ് അറിയിച്ചത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കോൺഗ്രസ്സ് - യൂത്ത് കോൺഗ്രസ്സ് ചടയമംഗലം അസംബ്ലി കമ്മിറ്റികളുടെ നേത്യത്വത്തിലായിരുന്നു പ്രതിഷേധം.

അതേ സമയം, പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു, പ്രതികളെ സംരക്ഷിക്കാൻ ശ്രമം നടക്കുനെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്‌ണ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഇന്നലെ തന്നെ അന്വേഷണം ആരംഭിച്ച് പ്രതികളെ കണ്ടുപിടിക്കേണ്ടതായിരുന്നു. 

ആരൊക്കെയാണ് പരീക്ഷ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് എന്നത് കണ്ടെത്തുവാൻ അധിക സമയം എടുക്കേണ്ട ആവശ്യകതയില്ല. ആരെയെങ്കിലും സംരക്ഷിനാണ് സമയം നീട്ടിക്കൊണ്ടുപോകുന്നത് എന്നതിൽ ആശങ്കയില്ലാതില്ല. എത്രയും പെട്ടന്ന് ആളിനെ കണ്ടെത്തി കേസെടുക്കണമെന്നും അവർ വ്യക്തമാക്കി

إرسال تعليق

0 تعليقات