banner

നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു; മയക്കുമരുന്നും കഞ്ചാവും പിടിച്ചെടുത്തു

എറണാകുളം : എറണാകുളത്ത് മയക്കുമരുന്നുമായി യുവാക്കൾ പൊലീസ് പിടിയിലായി 
പള്ളുരുത്തിയിലാണ് സംഭവം. മുഹമ്മദ് ഷാഫി, നിധിൻ , റിൻഷാദ്, അക്ബർ എന്നിവരെയാണ് പൊലിസ് പിടികൂടി അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നുമായി 135 ഗ്രാം എംഡിഎംഎയും, 500 ഗ്രാം കഞ്ചാവും കണ്ടെത്തി. 

പള്ളുരുത്തിയിലെ അമ്മ ലോഡ്ജിൽ മട്ടാഞ്ചേരി എ സി പി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments