Latest Posts

അമ്മയുടെ നേതൃത്വം ചിലർ ഹൈജാക് ചെയ്തു, ദിലീപിനോടും വിജയ് ബാബുവിനോടും അമ്മ സ്വീകരിച്ചത് രണ്ട് നിലപാട്‌; ഇടവേള ബാബു ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അര്‍ഹനാണോ? മോഹൻലാൽ മൗനം വെടിയണമെന്ന് ഗണേഷ് കുമാർ



കൊച്ചി  ഇടവേള ബാബുവിന്റെ അമ്മ സംഘടനയുമായി ബന്ധപ്പെട്ട പരാമര്‍ശത്തെക്കുറിച്ച് കെബി ഗണേഷ് കുമാര്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് അയച്ച കത്ത് പുറത്ത്. അമ്മ സംഘടന ക്ലബാണെന്ന് പരാമര്‍ശം നടത്തിയ ഇടവേള ബാബു ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അര്‍ഹനാണോ എന്നു ഗണേഷ് കുമാര്‍ കത്തില്‍ ചോദിക്കുന്നു. ഇത്തരത്തില്‍ ഒന്‍പതോളം ചോദ്യങ്ങളാണ് കത്തിലുള്ളത്.

അമ്മയുടെ നേതൃത്വം ചിലർ ഹൈജാക് ചെയ്തുവെന്നും ദിലീപിനോടും വിജയ് ബാബുവിനോടും അമ്മ സ്വീകരിച്ചത് രണ്ട് നിലപാടാണെന്നും ​ഗണേഷ് കുമാർ കത്തിൽ പറയുന്നു. വിജയ് ബാബുവിനെ ‘അമ്മ യോ​ഗത്തിലേക്ക് ആനയിച്ചത് ശരിയായില്ല. മാസ് എൻട്രി എന്ന നിലയിൽ ‘അമ്മ തന്നെ വിജയ് ബാബുവിന്റെ വീഡിയോ ഇറക്കി.

ജനറൽ സെക്രട്ടറി ഇടവേള ബാബു ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനാണോ എന്ന് മോഹൻ ലാൽ വ്യക്തമാക്കണമെന്നും ​ഗണേഷ് കുമാർ ആവശ്യപ്പെടുന്നു.

ബിനീഷ് കോടിയേരിയുടേത് സാമ്പത്തിക കുറ്റമാണ്. അതും പീഡന കേസും തമ്മില്‍ എന്തിനാണ് താരതമ്യം ചെയ്യുന്നത്. ജഗതി ശ്രീകുമാറിനെ അപമാനിക്കാന്‍ ഇടവേള ബാബു ശ്രമിച്ചത് എന്തിനായിരുന്നു. ചില ആനുകൂല്യങ്ങളും സിനിമയിലെ അവസരങ്ങളും മുന്‍നിര്‍ത്തി പലരും അഭിപ്രായങ്ങള്‍ പറയാന്‍ മടിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അമ്മയെ ഒരു സംഘം ഹൈജാക്ക് ചെയ്യുന്ന അവസ്ഥയാണുള്ളത്.

ഈ പ്രശ്നങ്ങളിൽ മോഹൻലാൽ പുലർത്തുന്ന മൗനം വെടിയണമെന്നും ഗണേഷ് കത്തിൽ ആവശ്യപ്പെട്ടു. അംഗത്വ ഫീസ് 2,05,000 ആയി ഉയർത്തിയത് എന്തിന്? തുടങ്ങിയ ചോദ്യങ്ങളും ഗണേഷ് കുമാർ ഉന്നയിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ വിജയ് ബാബുവിനോട് പണം വാങ്ങിയെന്ന യുവനടിയുടെ പരാതിയിലെ ആരോപണം ഗുരുതരമാണ്. ‘അമ്മ’ ക്ലബ്ബാണെന്ന് പറഞ്ഞ ഇടവേള ബാബുവിനെ തിരുത്താത്ത മോഹൻ ലാലിന്റെ നടപടി ശരിയല്ലെന്നും ഗണേഷ് കുറിക്കുന്നു.


നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

0 Comments

Headline