അഞ്ചാലുംമൂട് : പാവൂർവയലിൽ റോഡിന് ഇരുവശത്തുമായി സാമൂഹ്യ വിരുദ്ധർ മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. പാവൂർവയലിൽ നിന്നും അടുത്തായി സ്ഥിതി ചെയ്യുന്ന തയ്ക്കാവിലേക്ക് പോകുന്ന റോഡിന് ഇരുവശത്തുമായാണ് അഞ്ജാത സംഘം റോഡ് നീളെ മാലിന്യം തള്ളുന്നത്.
പനയം ഗ്രാമ പഞ്ചായത്ത് ഭരണസമിതി പ്രസിഡൻ്റിൻ്റെ വാർഡിലാണ് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം നടക്കുന്നത്. റോഡുകൾ കാടുമൂടി കിടക്കുന്നതിനാൽ ഇത്തരക്കാരുടെ ശല്യം ദിനംപ്രതി പെരുകുകയാണ്.
0 تعليقات