banner

സ്വർണ്ണം കുഴമ്പ് രൂപത്തിൽ; നെടുമ്പാശേരിയിൽ യാത്രക്കാരൻ അറസ്റ്റിൽ

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ ദേഹത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കുഴമ്പ് രൂപത്തിൽ ഒളിപ്പിച്ച് വിദേശത്ത് നിന്നും കടത്തിയ 1162 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നും വന്ന മലപ്പുറം എടപ്പാൾ സ്വദേശിയെ കസ്റ്റംസ് പിടികൂടി.

ബി.എസ്.എന്‍.എല്ലില്‍ ഒന്നരലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതായി

ബി.എസ്.എന്‍.എല്ലില്‍ മൂന്നരവര്‍ഷത്തില്‍ ഇല്ലാതായത് ഒന്നരലക്ഷം തൊഴിലവസരങ്ങളെന്ന് കേന്ദ്ര സര്‍ക്കാര്‍. സി.പി.ഐ.എം എം.പി വി. ശിവദാസന്റെ ചോദ്യത്തിന് രാജ്യസഭയില്‍ കേന്ദ്ര വിവരവിനിമയ സഹമന്ത്രി ദേവുസിങ് ചൗഹാന്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2019ല്‍ 1,66,974 സ്ഥിരം ജീവനക്കാരും 49,114 കരാര്‍ ജീവനക്കാരുമടക്കം 2,15,088 പേര്‍ ബി.എസ്.എന്‍.എല്ലില്‍ ഉണ്ടായിരുന്നു. 2019ല്‍ തന്നെ 115,614 പേരെ പിരിച്ചുവിട്ടു.

തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ആയിരകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. ജീവനക്കാര്‍ മൂന്നിലൊന്നായി ചുരുങ്ങി. 2017ന് ശേഷം ഒരാളെപ്പോലും ബി.എസ്.എന്‍.എല്ലില്‍ നിയമിച്ചിട്ടില്ല. ആയിരകണക്കിന് എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് ലഭിക്കാമായിരുന്ന തൊഴിലുകളാണ് ഇതിലൂടെ ഇല്ലാതായത്.

Post a Comment

0 Comments