banner

ഭർത്താവില്ലാത്ത സമയത്ത് വീട്ടിലെത്തി യുവതിയെ പീഡിപ്പിച്ചതായി പരാതി; സിഐക്ക് സസ്‌പെന്‍ഷന്‍



ഹൈദരബാദ് : ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറി സിഐ യുവതിയെ പീഡിപ്പിച്ചതായി പരാതി. ഹൈദരബാദിലെ സിഐ നാഗേശ്വര റാവുവിനെതിരെയാണ് വീട്ടമ്മ പരാതി നല്‍കിയത്.

ജൂലായ് ഏഴിന് ഭര്‍ത്താവ് നാട്ടില്‍ പോയ സമയത്തായിരുന്നു സംഭവം എന്നാണ് പരാതിയില്‍ പറയുന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയ നാഗേശ്വര റാവു യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഭര്‍ത്താവ് തിരിച്ചെത്തിയപ്പോള്‍ നാഗേശ്വര്‍ റാവു തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും നഗരം വിട്ടുപോകാന്‍ ആവശ്യപ്പെട്ടുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

സംഭവത്തിന് ശേഷം യുവതിയേയും ഭര്‍ത്താവിനേയും നാഗേശ്വറ റാവു നിര്‍ബന്ധിച്ച് വാഹനത്തില്‍ കയറ്റി ഓടിച്ചുപോയി. യാത്രയ്ക്കിടെ വാഹനം അപകടത്തില്‍പ്പെട്ടു. ഇതിനിടെ അവിടെനിന്നും രക്ഷപ്പെട്ടാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. നാഗേശ്വര്‍ റാവു ഇതിനുമുമ്പും പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അന്ന് പരാതി നല്‍കരുതെന്ന് തങ്ങളോട് അദ്ദേഹം അഭ്യര്‍ഥിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. 2018ല്‍ ഒരു കേസില്‍ ഭര്‍ത്താവിനെ നാഗേശ്വര റാവു അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം 2021 വരെ ഭര്‍ത്താവ് നാഗേശ്വരറാവുവിന്റെ ഫാമില്‍ ജോലി ചെയ്തിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ നാഗേശ്വര റാവുവിനെ സസ്‌പെന്‍ഡ് ചെയ്തതായി ഹൈദരാബാദ് പൊലീസ് കമ്മിഷണര്‍ അറിയിച്ചു. ഒളിവിലുള്ള പ്രതിയെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments