banner

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.97 ശതമാനം പേർ വിജയിച്ചു, കേരളത്തിൽ 100 ശതമാനം വിജയം



ന്യൂഡൽഹി : ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. www.cisce.org എന്ന സെറ്റ് വഴി ഫലം ലഭ്യമാകും. 99.97 ആണ് വിജയശതമാനം. നാല് വിദ്യാര്‍ത്ഥികള്‍ ഒന്നാം റാങ്ക് നേടി. ഇവരില്‍ മൂന്നുപേരും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്.

കേരളത്തിൽ 100 ശതമാനം വിജയമുണ്ട്. കേരളത്തിൽ പരീക്ഷയെഴുതിയ 7823 പേരും വിജയിച്ചു. തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂളിലെ എസ്.ജെ.ആതിര കേരളത്തിൽ ഒന്നാമതും ദേശീയതലത്തിൽ രണ്ടാം സ്ഥാനത്തുമെത്തി.

പ്രിൻസിപ്പലിന്‍റെ ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് കൗൺസിലിന്‍റെ കരിയർ പോർട്ടലിൽ ലോഗിൻ ചെയ്ത് സ്‌കൂളുകൾക്ക് ഫലം പരിശോധിക്കാം. കൂടാതെ, വിദ്യാർത്ഥികൾക്ക് എസ്എംഎസ് വഴിയോ ഡിജിലോക്കർ ആപ്പ് വഴിയോ മാർക്ക് അറിയാം.

എസ്എംഎസ് ആയി ലഭിക്കാൻ 09248082883 നമ്പറിലേക്ക് ICSE (സ്പേസ്) വിദ്യാർഥിയുടെ 7 അക്ക യുണീക് ഐഡി നമ്പർ ടൈപ്പ് ചെയ്ത് അയയ്ക്കുക. ഫലം പുനഃപരിശോധിക്കാനുള്ള അപേക്ഷ വെബ്സൈറ്റ് വഴി നൽകാം. ഒരു വിഷയത്തിന് 1,000 രൂപ.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments