banner

‘സിപിഐഎം ബോംബെറിഞ്ഞാല്‍ മതിലില്‍ തട്ടി വീഴില്ല, വെള്ള പുതപ്പിച്ച് കിടത്തും’; ഭീഷണിയുമായി സിപിഐഎം നേതാവ്


സിപിഐഎം ബോംബെറിഞ്ഞാല്‍ മതിലില്‍ തട്ടി വീഴില്ലെന്നും കൃത്യമായ ലക്ഷ്യം കാണുമെന്നുമുള്ള ഭീഷണിയുമായി സിപിഐഎം നേതാവ് രംഗത്ത്. സിപിഐഎം കോഴിക്കോട് ഏരിയാ കമ്മിറ്റിയംഗം ഒ.എം ഭരദ്വാജാണ് ഭീഷണി പ്രസംഗം നടത്തിയത്. കോണ്‍ഗ്രസുകാരെ വെള്ള പുതപ്പിച്ച് കിടത്തുമെന്നും ഭരദ്വാജ് ഭീഷണിപ്പെടുത്തി. എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് നടന്ന യോഗത്തിലാണ് ഭരദ്വാജ് വിവാദ പരാമര്‍ശം നടത്തിയത്.

സിപിഐഎം അങ്ങനെ തീരുമാനമെടുത്താല്‍ അത് നടപ്പാക്കിയിരിക്കും. ഇത് നല്ല നിലയ്ക്ക് ഓര്‍ത്ത് വേണം കോണ്‍ഗ്രസും ആര്‍എസ്എസും ബിജെപിയും കളിക്കാന്‍. നിങ്ങളെപ്പോലെ പിപ്പിടി കാട്ടി മതിലില്‍ ബോംബെറിഞ്ഞ് പോവാന്‍ മാത്രമല്ല, അത് ലക്ഷ്യസ്ഥാനത്തെത്തിക്കാനും അറിയാം. അങ്ങനെ എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താന്‍ പ്രസ്ഥാനത്തിന് നന്നായി അറിയാം എന്ന് മാത്രമാണ് പറയാനുള്ളത്. – ഒ.എം ഭരദ്വാജ് പറഞ്ഞു.

Post a Comment

0 Comments