banner

അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ചു; പിതാവ് മരിച്ചു, മകൻ ആശുപത്രിയിൽ

ആലപ്പുഴ : അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ പിതാവിന് ദാരുണ മരണം. കരളകം വാർഡ് കണ്ണാടിച്ചിറയിൽ മാധവൻആണ് മരിച്ചത്. 73 വയസായിരുന്നു. ഒപ്പമുണ്ടായിരുന്ന 50 വയസുകാരൻ മകൻ ഷാജി പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം വൈകിട്ട് 5.10 ഓടെ ജനറൽ ആശുപത്രി ജംഗ്ഷന് സമീപം പെട്രോൾ പമ്പിന് മുൻവശമായിരുന്നു അപകടം നടന്നത്. കപ്പക്കടയിൽ ബന്ധുവിന്റെ കുട്ടിയുടെ നൂലുകെട്ട് ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങവേയായിരുന്നു ഇരുവരും അപകടത്തിൽ പെട്ടത്.

ഒരേ ദിശയിൽ വന്ന ബസിന്റെ പിൻഭാഗം സ്‌കൂട്ടറിൽ തട്ടിയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു. ബസിന് അടിയിൽപ്പെട്ട മാധവൻ തൽക്ഷണം മരണത്തിന് കീഴടങ്ങി.

പുറകിലേക്ക് മറിഞ്ഞ ഷാജി പരിക്കുകളോടെ രക്ഷപെട്ടു. ജലജയാണ് മാധവന്റെ ഭാര്യ. മരുമകൾ: കല. മാധവന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments