banner

കണ്ണൂരിൽ പള്ളിക്കുള്ളിൽ സാമൂഹ്യവിരുദ്ധർ ചാണകം വിതറി

കണ്ണൂർ : കണ്ണൂരിൽ പള്ളിക്കുള്ളിൽ സാമൂഹ്യവിരുദ്ധർ ചാണകം വിതറി. കണ്ണൂർ മാർക്കറ്റിനുള്ളിലെ മൊയ്തീൻ പള്ളിക്കുള്ളിലാണ് സംഭവം. മൂന്നംഗ സംഘമാണ് ചാണകം വിതറിയതെന്ന് പള്ളിയിലെ ജീവനക്കാരൻ പറഞ്ഞു. തുടർന്ന് പള്ളിക്കമ്മിറ്റി ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. 

കണ്ണൂർ ഡി.ഐ.ജി രാഹുൽ ആർ. നായർ, സിറ്റി പൊലീസ് കമ്മീഷ്ണർ ആർ. ഇളങ്കോ തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തെ  സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. സാമൂഹ്യവിരുദ്ധരാകാം സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

إرسال تعليق

0 تعليقات