കൊല്ലം : പുനലൂരിൽ കാട്ടില്‍ അതിക്രമിച്ചു കയറിയ യൂട്യൂബറായ യുവതിക്കെതിരെ വനംവകുപ്പ് കേസെടുത്തു. യൂട്യൂബർ അമലാ അനുവിനെതിരേയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
പുനലൂർ മാമ്പഴത്തറ റിസര്‍വ് വനത്തിലാണ് ഇവര്‍ അതിക്രമിച്ച് കയറിയത്. ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയാണ്.
യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ പരിശോധിച്ച ശേഷമാണ് വനംവകുപ്പിന്റെ നടപടി.
0 Comments