banner

അന്തരിച്ച ഡിവൈഎഫ്ഐ നേതാവിന്റെ പേരിൽ പിരിച്ച ഫണ്ടിൽ തട്ടിപ്പ് നടത്തിയതായി ആരോപണം



അന്തരിച്ച ഡിവൈഎഫ്ഐ നേതാവ് പി.ബിജുവിന്റെ പേരിൽ പിരിച്ച ഫണ്ടിൽ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. 

ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഷാഹിനെതിരെയാണ് ആരോപണം ഉയർന്നത്. 

പിരിച്ച അഞ്ച് ലക്ഷത്തോളം രൂപ ജില്ലാ കമ്മിറ്റിക്ക് കൈമാറിയിട്ടില്ല.സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റികൾ സിപിഎം–ഡിവൈഎഫ്ഐ നേതൃത്വങ്ങൾക്കു പരാതി നൽകി.പാർട്ടി നേതൃത്വത്തിനു മുന്നിലെത്തിയ പരാതിക്ക്  നടപടിയുണ്ടാകുമെന്നാണു വിവരം.

പി.ബിജുവിന്റെ ഓർമയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് ‘റെഡ് കെയർ സെന്ററും’ ആംബുലൻസ് സർവീസും തുടങ്ങുന്നതിനായാണു ഫണ്ട് പിരിച്ചത്. 

സിപിഎം ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരം ഡിവൈഎഫ്ഐ പാളയം ഏരിയാ കമ്മിറ്റിയാണു ഫണ്ട് പിരിവിനു നേതൃത്വം നൽകിയത്.

ഇതുപ്രകാരം ഒരു വർഷം മുൻപ് പൊതുജനങ്ങളിൽനിന്നായി പിരിച്ച 11 ലക്ഷത്തിലധികം രൂപ മേൽക്കമ്മിറ്റിക്കു കൈമാറിയിരുന്നു. ബാക്കി അഞ്ച് ലക്ഷത്തോളം രൂപ ആംബുലൻസ് വാങ്ങാനായി നീക്കിവച്ചു. ഈ തുക വകമാറ്റി ചെലവഴിച്ചതാണ് പരാതിക്കു കാരണമായത്. 

എന്നാൽ നേതൃത്വം ഇടപെട്ടതോടെ ഇതിൽ രണ്ടു ലക്ഷത്തോളം രൂപ പിന്നീടു പല തവണയായി കൈമാറിയെന്നു റിപ്പോർട്ടുണ്ട്. 


നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments