banner

സ്കൂളുകളില്‍ ആണ്‍ കുട്ടികളെയും പെണ്‍ കുട്ടികളെയും ഒരുമിച്ച്‌ ഒരേ ബെഞ്ചില്‍ ഇരുത്തുന്നത് പരിഗണിക്കണമെന്ന് നിര്‍ദേശം

തിരുവനന്തപുരം : സ്കൂളുകളില്‍ ആണ്‍ കുട്ടികളെയും പെണ്‍ കുട്ടികളെയും ഒരുമിച്ച്‌ ഒരേ ബെഞ്ചില്‍ ഇരുത്തുന്നത് പരിഗണിക്കണമെന്ന് നിര്‍ദേശം.

പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്ക്കരണ സമിതിയുടെ ചര്‍ച്ചക്കായുള്ള കരട് റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശം.എസ് സി ഇ ആര്‍ ടി തയ്യാര്‍ ആക്കിയ കരട് റിപ്പോര്‍ട്ടിലാണ് നിര്‍ദേശം. കരട് റിപ്പോര്‍ട്ടിന്മേല്‍ പാഠ്യപദ്ധതി ചട്ട കൂട് പരിഷകരണത്തിനുള്ള വിദഗ്ധ സമിതിയുടെ കഴിഞ്ഞ ദിവസം ചേര്‍ന്ന ആദ്യ യോഗത്തില്‍ കരടു ചര്‍ച്ചയായി. 

ചില അംഗങ്ങള്‍ ഇത് വിവാദം ആകാന്‍ ഇടയുണ്ടെന്നു അഭിപ്രായപെട്ടു.
ആണ്‍ പെണ്‍ വ്യത്യാസമില്ലാത്ത മിക്സ്ഡ് സ്കൂളുകള്‍.ജന്‍റര്‍ യൂണിഫോം ഇതിന് പിന്നാലെയാണ് ലിംഗ സമത്വം ഉറപ്പ്പാക്കാന്‍ പുതിയ നിര്‍ദേശം. ലിംഗ നീതിക്കായി ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും ഒരുമിച്ച്‌ ഇരിപ്പിടം ഒരുക്കുന്നത് ചര്‍ച്ചയാക്കണമെന്നാണ് നിര്‍ദേശം. 

കേരളത്തില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ മിക്സഡ് സ്കൂളുകള്‍ മതിയെന്ന് ബാലാവകാശ കമ്മീഷന്‍. സഹവിദ്യാഭ്യാസം നടപ്പാക്കാനായി ബോയ്സ്, ഗേള്‍സ് സ്കൂളുകള്‍ എന്നീ വിഭജനം മാറ്റണമെന്നാണ് ശുപാര്‍ശ. ഇതിനായി കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനും എസ്‌ഇആര്‍ടിക്കും നിര്‍ദ്ദേശം നല്‍കി.

തുല്യതയിലേക്കുള്ള നിര്‍ണ്ണായക ചുവടുവയ്പ്പായ ഉത്തരവാണ് ബാലാവകാശ കമ്മീഷന്‍ പുറപ്പെടുവിപ്പിച്ചത്. വിവിധ പഠനങ്ങളെ ചൂണ്ടിക്കാട്ടി ലിംഗസമത്വം ശരിയായ രീതിയില്‍ മനസ്സിലാക്കി പരസ്പരം അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനും നല്ല വ്യക്തിത്വം രൂപീകരിക്കുന്നതിനും ആ‌ണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച്‌ പഠിക്കണമെന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. 

പൊതുപ്രവര്‍ത്തകനായ ഡോക്ടര്‍ ഐസക് പോള്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ബാലാവകാശ കമ്മീഷന്‍്റെ നിര്‍ണായക ഉത്തരവ്.

Post a Comment

0 Comments