banner

മാധ്യമ പ്രവർത്തകൻ മുഹമ്മദ് സുബൈറിന്റെ ജാമ്യ അപേക്ഷ തള്ളി

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ജാമ്യ അപേക്ഷ തള്ളി. ജാമ്യ അപേക്ഷ തള്ളിയ ദില്ലി പട്യാല ഹൗസ് കോടതി സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. വിദ്വേഷം പടര്‍ത്തുന്ന ട്വീറ്റിന്റെ പേരില്‍ അറസ്റ്റിലായ ആള്‍ട്ട്ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ പൊലീസ് കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി.

തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്ഐആറില്‍ കൂട്ടിച്ചേര്‍ത്തത്. ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ പുതുതായി കൂട്ടിച്ചേര്‍ത്തത്. വിദേശ സംഭാവന നിയന്ത്രണ നിയമം 2010 ലെ മുപ്പത്തിയഞ്ചാം വകുപ്പു പ്രകാരമുള്ള കുറ്റവും ചേര്‍ത്തിട്ടുണ്ട്. 

എന്നാല്‍ ഉത്തരവ് വരും മുമ്പെ ജാമ്യാപേക്ഷ തള്ളി എന്ന് മാധ്യമങ്ങളെ അറിയിച്ച് പൊലീസ് കോടതിയെ അവഹേളിച്ചെന്ന് സുബൈറിന്റെ അഭിഭാഷകന്‍ ആരോപിച്ചു.

Post a Comment

0 Comments