banner

യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം; കേസ് എന്‍ഐഎയ്ക്ക് കൈമാറാന്‍ തീരുമാനം




ബംഗലൂരു : കര്‍ണാടക ബിജെപി യുവനേതാവിന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കും. കേസ് എന്‍ഐഎയ്ക്ക് കൈമാറാന്‍ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചു. വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച തീരുമാനം സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടത്.

അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി കര്‍ണാടക പോലീസ് വ്യാഴാഴ്ച അറിയിച്ചു. ഇതുവരെ 15 പേരെ ചോദ്യം ചെയ്തതായും അതില്‍ 2 പേരെ അറസ്റ്റ് ചെയ്തതായും ദക്ഷിണ കന്നഡ പോലീസ് സൂപ്രണ്ട് (എസ്പി) എഎന്‍ഐയോട് പറഞ്ഞു. സംഭവത്തിന് ഉപയോഗിച്ചത് കേരള രജിസ്‌ട്രേഷന്‍ വാഹനത്തിന്റെ സാധ്യതയും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച വൈകിട്ട് ദക്ഷിണ കന്നഡയിലെ ബെല്ലാരെയില്‍ വെച്ച് ബൈക്കിലെത്തിയ അജ്ഞാതര്‍ മാരകായുധങ്ങളുമായി ബിജെപി പ്രവര്‍ത്തകനായ പ്രവീണ്‍ നെട്ടാരുലിനെ കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് കേസ് അന്വേഷണം എന്‍ഐഎയ്ക്ക് വിടാന്‍ തീരുമാനിച്ചത്. ഡിജി, ഐജിപി മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികളും മുഖ്യമന്ത്രി വിലയിരുത്തി.

കേരളത്തില്‍ നിന്നും എത്തിയവരാണ് പ്രതികള്‍ എന്നാണ് നിലവിലെ വിവരം. ഈ സാഹചര്യത്തില്‍ ഇവര്‍ തിരികെ കേരളത്തിലേക്ക് കടക്കാന്‍ സാദ്ധ്യതയുണ്ട്. ഇന്നലെ ഇത്തരത്തില്‍ കടക്കാന്‍ ശ്രമിച്ച പ്രതികളെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. അതിനാല്‍ പ്രതികള്‍ രക്ഷപ്പെടുന്നത് ഒഴിവാക്കാന്‍ കേരള- കര്‍ണാടക അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതിന് പുറമേ അതിര്‍ത്തിയില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്താനും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments