banner

കിഫ്ബി സാമ്പത്തിക ഇടപാട്: മുൻ ധനമന്ത്രി ഇന്ന് ഇ.ഡിയ്ക്ക് മുന്നില്‍ ഹാജരാകില്ല

കൊച്ചി : കിഫ്ബി സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മന്ത്രി തോമസ് ഐസക് ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ല. ഇ.ഡിയുടെ സമന്‍സ് ലഭിച്ചുവെന്നും അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്നും തോമസ് ഐസക്ക് അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാക്കാത്ത സാഹചര്യത്തില്‍ വീണ്ടും തോമസ് ഐസക്കിന് നോട്ടിസ് നല്‍കാനാണ് ഇ.ഡി.യുടെ നീക്കം.

കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഇന്ന് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ എത്തണം എന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇ.ഡിയുടെ സമന്‍സ് ലഭിച്ചിട്ടുണ്ടെന്നും ഇ.എം എസ് അക്കാഡമിയില്‍ ക്ലാസുകള്‍ ഉള്ളതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നും തോമസ് ഐസക്ക് അറിയിച്ചു.

കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച് പണം സ്വീകരിച്ചെന്ന പ്രാഥമിക കണ്ടെത്തലിനെ തുടര്‍ന്നാണ് ഇ.ഡി തോമസ് ഐസക്കിന് നോട്ടിസ് നല്‍കിയത്. ചോദ്യം ചെയ്യലിന് തോമസ് ഐസക് ഹാജരാകാത്ത സാഹചര്യത്തില്‍ തുടര്‍ നടപടികളും മുന്നോട്ട് പോകാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. ഇതിന്റെ ഭാഗമായി ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഇ.ഡി വീണ്ടും തോമസ് ഐസക്കിന് സമന്‍സ് നല്‍കിയേക്കും.

Post a Comment

0 Comments