തിരുവനന്തപുരം : കിളിമാനൂർ മേഖലയിലെ എഞ്ചിനീയറിംഗ് കോളേജ് അടക്കമുള്ള വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ.
കിളിമാനൂർ സ്വദേശികളായ ഹരികൃഷ്ണൻ (22), സൂരജ് (22) എന്നിവരെയാണ് പിടികൂടിയത്. കിളിമാനൂർ ജംഗ്ഷന് സമീപം ശിൽപ ജംഗ്ഷനിൽ ബൈക്കിൽ വരവെയാണ് കിളിമാനൂർ എക്‌സൈസ് റെയിഞ്ച് സംഘം നൂറ് മില്ലിഗ്രാം എംഡിഎംഎയുമായി ഇരുവരെയും പിടികൂടുന്നത്.
0 تعليقات