banner

‘പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാനാണ് ഭാവമെങ്കില്‍ ചിലത് ചെയ്യേണ്ടിവരും’; കെ കെ രമയ്ക്ക് വധഭീഷണി

ആര്‍എംപി നേതാവും വടകര എംഎല്‍എയുമായ കെ കെ രമയ്ക്ക് വധ ഭീഷണി. പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാനാണ് ഭാവമെങ്കില്‍ ചിലത് ചെയ്യേണ്ടുവരും. ഭരണം പോയാലും അത് ചെയ്യും. രമയെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് നേതാക്കളും സൂക്ഷിക്കണമെന്നും ഭീഷണിക്കത്തില്‍ പറയുന്നു.

പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലാണ് രമക്ക് കത്ത് ലഭിച്ചത്. എംഎല്‍എ ഹോസ്റ്റല്‍ അഡ്രസ്സിലേക്കാണ് ഭീഷണിക്കത്ത് വന്നത്. തെളിവടക്കം ഡിജിപിക്ക് രമ പരാതി നല്‍കി.
കഴിഞ്ഞ ദിവസം നിയമസഭയില്‍ വെച്ച് എം എം മണി രമയെ അധിക്ഷേപിച്ച് സംസാരിച്ചത് വലിയ വിവാദമായിരുന്നു.
ഭീഷണി കാര്യമാക്കുന്നില്ല, അതില്‍ ഒരു കഴമ്പുമില്ലെന്ന് രമ പ്രതികരിച്ചു.

 ‘പേടിപ്പെടുത്താന്‍ വേണ്ടി പറയുന്നതാണ്. കണ്ണൂരില്‍ നിന്നാണ് വന്നിട്ടുള്ളത്, പയ്യന്നൂര്‍ സഖാക്കളെന്നാണ് കത്തിലുള്ളത്. കത്തിന് പിന്നില്‍ സഖാക്കളായിരിക്കാം, അതില്‍ ഒരു തര്‍ക്കവുമില്ല. ഇതുപോലെ നേരത്തെയും കത്തുകള്‍ ലഭിച്ചിട്ടുണ്ട്. ഭയപ്പെടുത്തിയിരുത്താന്‍ വേണ്ടിയുള്ള നീക്കമാകാം. അതിലൊന്നും ഭയന്നുപോകുന്നവരല്ല ഞങ്ങള്‍. 

ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. കത്തിന് പിന്നില്‍ ആരാണെന്ന് പൊലീസ് അന്വഷിച്ച് കണ്ടെത്തട്ടെയെന്നും കെ കെ രമ പ്രതികരിച്ചു.

Post a Comment

0 Comments