banner

കൊല്ലത്ത് ഓട്ടോ തൊഴിലാളികളുടെ ഗുണ്ടാ വിളയാട്ടം; മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്തു

കൊല്ലം : കൊട്ടാരക്കര ബസ് സ്റ്റാൻ്റിൽ ഓട്ടോ തൊഴിലാളികളുടെ ഗുണ്ടാ വിളയാട്ടം. ഓട്ടം വരാനായി വിളിച്ച മാധ്യമ പ്രവർത്തകന് നേരെ അസഭ്യവർഷവും മർദ്ധനവും ഉണ്ടായി. ഇഷ്ടാനുസരണം മാത്രം ഉള്ള ഓട്ടം പോകുന്ന സ്റ്റാൻ്റിലെ രീതി ജനങ്ങളുടെ പരാതിയെ തുടർന്ന് വാർത്തയായി റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. 

സ്വകാര്യ മാധ്യമത്തിൽ റിപ്പോർട്ട്‌ ചെയ്ത വീഡിയോ ദൃശ്യങ്ങൾ ഇത്തരത്തിൽ കയ്യേറ്റത്തിലൂടെ ഇവർ നീക്കം ചെയ്തു. കൊട്ടാരക്കര സ്റ്റാൻഡിൽ അരങ്ങേറിയത് സാധാരണക്കാരൻ്റെ അവകാശങ്ങൾക്ക് നേരെയുള്ള ഗുണ്ടായിസമാണെന്ന് ഇരയായ മാധ്യമ പ്രവർത്തകൻ ആനന്ദ് പറഞ്ഞു. മാധ്യമ പ്രവർത്തകനായ തൻ്റെ സ്ഥിതി ഇങ്ങനെയാണെങ്കിൽ പൊതു ജനങ്ങൾക്ക് നേരെയുള്ള ഇവരുടെ അക്രമം എങ്ങനെയായിരിക്കുമെന്ന ആശങ്കയും അദ്ദേഹം അഷ്ടമുടി ലൈവിനോട് പങ്കുവെച്ചു. 

അതേ സമയം, ഓട്ടോ ടാക്സികൾ ജില്ലയിലെ പലയിടങ്ങളിലും ഇത്തരം ധിക്കാരപരമായ നിലപാടാണ് സ്വീകരിക്കുന്നത്. ഓട്ടം വിളിച്ചാൽ പോകണമെന്നാണ് മോട്ടോ വാഹന നിയമത്തിലെ ചട്ടം എങ്കിലും പലരും ഇവ പാലിക്കുന്നില്ലെന്ന ആക്ഷേപം ഏറെ നാളായുണ്ട്.

Post a Comment

0 Comments