banner

കൊല്ലത്ത് യുവതി വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് ആശുപത്രിയിൽ

കൊല്ലത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ മണിയാർ സ്വദേശിനി 35കാരിയാ മഞ്ജുവാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മണികണ്ഠനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവതിയുടെ മൃതശരീരം കണ്ടെത്തുമ്പോൾ തലയിൽ തലയിണ കൊണ്ട് അമർത്തിയ നിലയിലായിരുന്നു. ഭർത്താവ് മണികണ്ഠൻ മഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇവർ തമ്മിൽ ദാമ്പത്യം പ്രശ്നമുണ്ടായിരുന്നതായും പോലീസ് സൂചിപ്പിക്കുന്നുണ്ട്.

إرسال تعليق

0 تعليقات