banner

ksrtc-salary-could-have-been-paid-if-bumper-lottery-had-been-won ബമ്പര്‍ ലോട്ടറി അടിച്ചിരുന്നുവെങ്കിൽ കെ.എസ്.ആര്‍.ടി.സി.യിലെ ശമ്പളം നല്‍കാമായിരുന്നു: മന്ത്രി ആന്റണി രാജു



സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ബമ്പര്‍ ലോട്ടറി അടിച്ചിരുന്നെങ്കില്‍ കെ.എസ്.ആര്‍.ടി.സി.യിലെ മുടങ്ങിക്കിടക്കുന്ന ശമ്പളം നല്‍കാമായിരുന്നുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇത്തവണത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു ഗതാഗത മന്ത്രിയുടെ ഈ തമാശാ പരാമര്‍ശം.

ചടങ്ങിൽ അധ്യക്ഷനായിരുന്ന മന്ത്രി ആന്റണി രാജു തന്റെ പ്രസംഗത്തിന്റെ തുടക്കത്തിലാണ് തമാശയായി മന്ത്രി ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: ‘ ഈ ചടങ്ങിലേക്ക് സ്വാഗതം ചെയ്ത സമയത്ത് ഇവിടെ എല്ലാവര്‍ക്കും പുസ്തകം തരികയുണ്ടായി. ഈ ഉപഹാരത്തിന് പകരം ഓരോ ലോട്ടറിയായിരുന്നെങ്കില്‍ എന്ന് ആശിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ധനമന്ത്രിയോട് ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു.

ലോട്ടറി എങ്ങാൻ അടിച്ചിരുന്നെങ്കില്‍ നിങ്ങളെ കിട്ടില്ലല്ലോ, അതുകൊണ്ടാണ് പുസ്തകം തന്നാല്‍ മതിയെന്ന് തീരുമാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനെങ്കിലും പറ്റുമായിരുന്നു’,

അതേസമയം, ഏതാനും മാസങ്ങളായി ശമ്പള വിതരണം മുടങ്ങിയത് കാരണം തൊഴിലാളി യൂണിയനുകള്‍ മാനേജ്‌മെന്റുമായി സമരത്തിലാണ്.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments