താരങ്ങൾ പ്രതിഫലം കുറയ്ക്കണം എന്നത് ഞങ്ങളുടെ ഒരു ആവശ്യമാണ്. അമിതമായ രീതിയിൽ പ്രതിഫലം കൂട്ടിയാൽ അതാർക്ക് താങ്ങാനാകും. വരുമാനത്തിന്‍റെ പ്രധാന ഭാഗം ഇവര് കൊണ്ടുപോയി കഴിഞ്ഞാൽ പിന്നെ പ്രൊഡ്യൂസർമാർക്ക് എന്ത് കിട്ടും.
ഒരുവിഭാഗം മാത്രം ജീവിച്ചാൽ പോരല്ലോ. ഇതൊരു വലിയ ഇന്റസ്ട്രിയാണ്. എല്ലാവർക്കും ജീവിക്കണം. ഒരു സിനിമ ചെയ്യുമ്പോൾ, അതിൽ മുതൽ മുടക്കുന്ന 70 ശതമാനത്തോളം എല്ലാവരുടെയും പ്രതിഫലമായി പോകുന്നുണ്ട്. പ്രഗത്ഭരായ പല ടെക്നീഷ്യൻസും വാങ്ങിക്കുന്നത് ഉയർന്ന പ്രതിഫലമാണ്.
നിലവിൽ ചെറിയ ചെറിയ ടെക്നീഷ്യൻസിന്റെ പ്രതിഫലം കൂട്ടേണ്ട സമയമാണ്. 'അഭിനേതാക്കൾക്ക് നിങ്ങൾ വാരിക്കോരി കൊടുക്കുന്നു അതിന് നിങ്ങൾക്ക് ഒരുമടിയും ഇല്ല. നമ്മൾ ചോദിക്കുമ്പോഴാണ് പ്രശ്നം'എന്നാണ് അവർ പറയുന്നത്. അക്കാര്യം സത്യമല്ലേ? പ്രെട്രോളിനും മറ്റ് കാര്യങ്ങൾക്കും വിലകൂടിയില്ലേ. അവർക്കും ജീവിക്കണ്ടേ? 24 മണിക്കൂറും ഇതിനകത്ത് കിടന്ന് കഷ്ടപ്പെടുന്നവരാണ് അവരും.
നിലവിൽ കെഎസ്ആർടിസി പോലെയാണ് നമ്മുടെ സിനിമാമേഖല. അതായത് വാങ്ങിക്കുന്നത് അത്രയും പെൻഷൻ കൊടുക്കാൻ മാത്രമേ പോകുന്നുള്ളൂ. വണ്ടിയോടിക്കുന്നതിനായി കാശ് കിട്ടുന്നില്ല. 30 ശതമാനം വച്ച് വേണം തമിഴിനെയും തെലുങ്കിനെയുമൊക്കെ വെല്ലുന്ന സിനിമകൾ ഇവിടെ ചെയ്യാനായിട്ട്. 70 ശതമാനം പ്രതിഫലമായി പോകുകയാണ്. കെഎസ്ആർടിസിയുടെ ഗതികേട് വരും നമ്മുടെ മലയാള സിനിമയ്ക്ക്.
0 Comments