ക്ലീൻ യു സർട്ടിഫിക്കറ്റുമായി ചിത്യ്രം 21ന് പ്രദർശനത്തിന് എത്തി. മികച്ച വിജയം നേടിയ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സംവിധയകാൻ മധുപാൽമഹാവീര്യർ കണ്ടു മലയാളം സിനിമകളിൽ നാളേയ്ക്കായും നിർമിച്ച ചിത്രം
മനുഷ്യനുണ്ടായ കാലം മുതൽ നിലനിൽക്കുന്ന സ്വാർത്ഥതയും അത്യാഗ്രഹങ്ങളും അധികാരഗർവും ഇനിയുള്ള നാളിലും തുടരുമെന്നതിന്റെ ദൃഷ്ടാന്തമാണ് ഈ ചിത്രം.
കഥ പറയുന്ന രീതിയും സ്വഭാവവും ലോകസിനിമകളുടെ വഴിയിലൂടെ സഞ്ചരിക്കുന്നുണ്ട് റാഷമോൺ, സെവന്ത് സീൽ, മാട്രിക്സ് തുടങ്ങിയ നിരവധി അന്യാപദേശ കഥളുടെ ശ്രേണിയിലാണ് മഹാവീര്യർ. പഞ്ചവടിപ്പാലം, ഗുരു, പ്രാഞ്ചിയേട്ടൻ ആന്റ് ദ് സെയ്ന്റ തുടങ്ങി ഏതൊരു കാലത്തും സിനിമയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ സംസാരിക്കുന്ന ചിത്രങ്ങൾക്കൊപ്പം മഹാവീര്യറും ഉണ്ടാകും. മധുപാൽ പറഞ്ഞുഷാന്‍വി ശ്രീവാസ്തവ ആണ് ചിത്രത്തിലെ നായിക.
മഹാവീര്യറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എബ്രിഡ് ഷൈൻ തന്നെയാണ്. ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഇഷാന്‍ ചാബ്ര ആണ്, എഡിറ്റര്‍-മനോജ്. സിനിമയുടെ ചിത്രീകരണം രാജസ്ഥാനിലും കേരളത്തിലുമായി പൂർത്തിയാക്കി.
ലാലു അലക്‌സ്,സിദ്ധിഖ് വിജയ് മേനോന്‍, മേജർ രവി, മല്ലിക സുകുമാരൻ കൃഷ്ണ പ്രസാദ്, , സൂരജ് എസ് കുറുപ്പ്, സുധീര്‍ കരമന, മല്ലികാ സുകുമാരന്‍, പദ്മരാജന്‍ രതീഷ്, സുധീർ പറവൂർ, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു, പ്രജോദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. നിവിനും എബ്രിഡ് ഷൈനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.പോളി ജൂനിയർ പിക്ച്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ പി.എസ് ഷംനാസ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
0 Comments