banner

mani-c-kappan-against-k-sudhakaran കേരള കോൺഗ്രസ് എം യു.ഡി.എഫിൽ എത്തിയാൽ, അത് തന്നെ ബാധിക്കില്ല: മാണി സി കാപ്പൻ



തിരുവനന്തപുരം : യു.ഡി.എഫ് മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ മാണി സി കാപ്പൻ രംഗത്ത്. വായിൽ നാക്കുള്ളവർക്ക് എന്തും പറയാമെന്നും കേരള കോൺഗ്രസ് എം യു.ഡി.എഫിൽ എത്തിയാൽ, അത് തന്നെ ബാധിക്കില്ലെന്നുമായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം.

ഇടതു മുന്നണിയിൽ അതൃപ്തരായ കക്ഷികളെ യു.ഡി.എഫിൽ എത്തിക്കണമെന്നും മുന്നണി വിപുലീകരിക്കണമെന്നും ചിന്തൻ ശിബിരത്തിലെ രാഷ്ട്രീയ പ്രമേയത്തിൽ ഉയർന്നുവന്നിരുന്നു. നേരത്തെ മുന്നണി വിട്ട നേതാക്കളെ തിരിച്ചെത്തിക്കാൻ ശ്രമമുണ്ടാകും. മുന്നണിയെ നയിക്കുന്ന പാർട്ടിയെന്ന നിലയിൽ കോൺഗ്രസിന് തന്നെയാണ് ഇതിന്റെ ചുമതലയുണ്ടാകുക.

അതേസമയം, ഇടതുമുന്നണിയിൽ നിന്ന് അ‌തൃപ്തരായ കക്ഷികളെ മുന്നണി വിപുലീകരണത്തിനായി കോൺഗ്രസിൽ എത്തിക്കുന്നതിൽ എൽ.ജെ.ഡി, കേരള കോൺഗ്രസ് എം നേതാക്കൾ രംഗത്തെത്തിയിരുന്നു. അവഗണനയുണ്ടെങ്കിലും എൽ.ഡി.എഫിൽ തന്നെ തുടരുമെന്നും ഇടതുമുന്നണിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുമെന്നും എൽ.ജെ.ഡി നേതാവ് വർഗീസ് ജോർജ് പറഞ്ഞു.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments