banner

ജാതകം ചേര്‍ന്നില്ല, വിവാഹം മുടങ്ങി: യുവതി ജീവനൊടുക്കി

കാസർകോട് : ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയതോടെ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തു. ചെമ്മനാട് സ്വദേശിനി മല്ലികയാണ് (22) മരിച്ചത്. ജൂലൈ ഒന്നിനാണ് പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന്, മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മല്ലിക ചൊവ്വാഴ്ചയാണ് മരിച്ചത്.

കുമ്പള സ്വദേശിയുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. പിന്നീട് വീട്ടുകാർ ഇരുവരുടെയും വിവാഹം തീരുമാനിച്ചു. എന്നാൽ ജാതകം ചേരില്ലെന്ന് ജോത്സ്യന്‍റെ പ്രവചനത്തോടെയാണ് വിവാഹം വീട്ടുകാർ വേണ്ടെന്ന് വച്ചത്.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments