banner

13കാരിയെ പീഡിപ്പിച്ച കേസില്‍ മിമിക്രി കലാകാരന്‍ അറസ്റ്റില്‍

കോഴിക്കോട് : പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മിമിക്രി കലാകാരന്‍ അറസ്റ്റില്‍. പേരാമ്പ്ര ചേനോളിയില്‍ ചെക്കിയോട്ട് താഴ ഷൈജു (41) ആണ് അറസ്റ്റിലായത്. 

കൊയിലാണ്ടിയിലെ ബന്ധുവീട്ടില്‍ താമസിക്കുമ്പോഴാണ് ഇയാള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു. പഠനത്തില്‍ താല്പര്യമില്ലായ്മ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അധ്യാപിക അന്വേഷിച്ചപ്പോള്‍ കുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. 

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പഠനത്തിൽ താൽപര്യമില്ലാതായതിനെ തുടർന്ന് അദ്ധ്യാപിക കാര്യമന്വേഷിച്ചപ്പോഴാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തുന്നത്. തുടർന്ന് സ്‌കൂൾ അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു. കൊയിലാണ്ടി ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊയിലാണ്ടി സബ് ജയിലിൽ റിമാന്റ് ചെയ്തു.


നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments