അടുത്ത തിങ്കളാഴ്ച മുതല്‍ കേരത്തില്‍ കെഎസ്ആര്‍ടിസിക്ക് 15 ജില്ലാ ഓഫീസുകള്‍ മാത്രമാണ് ഉണ്ടാവുക. ജില്ലാ ഓഫീസിലേക്കുള്ള ജീവനക്കാരെ പുനര്‍വിന്യസിച്ച് ഉത്തരവിറക്കി. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് ജില്ലാ ഓഫീസുകളുടെ എണ്ണം കുറച്ചത്.
ഈ മാസം 18 മുതല്‍ ജില്ലാ ഓഫീസുകളുടെ പ്രവര്‍ത്തനം ആരംഭിക്കും. 167 സൂപ്രണ്ടുമാര്‍, 720 അസിസ്റ്റന്റ്, 47 ടൈപ്പിസ്റ്റ്, 129 പ്യൂണ്‍ തസ്‌കികകളിലെ ജീവനക്കാരെയാണ് പുനര്‍വിന്യസിപ്പിച്ചത്.
അതേസമയം കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി തുടരുകയാണ്. ധനകാര്യ വകുപ്പില്‍ നിന്ന് പണം ലഭിക്കുന്നത് അനുസരിച്ച് ജൂണിലെ ശമ്പളം നല്‍കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
0 Comments