കരുവന്നൂർ മൂർക്കനാട് ചികിത്സ ധനസഹായ സമിതിയുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി ബിന്ദു ഇരുപത്തിയേഴ് വയസ്സായ മൂർക്കനാട് വന്നേരിപറമ്പിൽ വിവേക് എന്ന ചെറുപ്പക്കാരന്റെ ദയനീയ അവസ്ഥ കണ്ട് തന്റെ കൈയിൽ കിടന്നിരുന്ന സ്വർണ വള ഊരി നൽകി. മൂർക്കനാട് ഗ്രാമീണ വായനശാലയിൽ വച്ച് നടന്ന വൃക്ക മാറ്റി വെക്കൽ ചികിത്സ ധനസഹായ സമിതിയുടെ ഔദ്യോദിക യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി.
യോഗത്തിൽ പങ്കെടുത്ത വിവേകിന്റെ സഹോദരൻ വിഷ്ണു പ്രഭാകരനോട് വിവേകിനു വേണ്ടിയുള്ള എല്ലാ മംഗളങ്ങളും ആശംസകളും നേർന്നുകൊണ്ട് ഒരു മകനോടെന്ന കടമ പൂർത്തികരിച്ചതിന്റെ ചാരുതാർത്ഥ്യത്തിൽ ഒരു ചെറു ചിരി മുഖത്ത് സൂക്ഷിച്ചാണ് മൂർക്കനാട് ഗ്രാമീണ വായനശാലയുടെ അങ്കണത്തിൽ നിന്ന് പടിയിറങ്ങി നിയമസഭ സമ്മേളന തിരക്കിലേക്ക് ബിന്ദു ടീച്ചർ യാത്രയായത്.
0 Comments