കൊല്ലം : കുരങ്ങ് പനി സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്ക് 35 പേരുമായി സമ്പര്‍ക്കമുണ്ടെന്ന് കൊല്ലം ജില്ലാകലക്ടര്‍ അഫ്സാന പര്‍വീണ്‍. ഇവരെ ദിവസവും രണ്ട് തവണ വിളിച്ച് കാര്യങ്ങള്‍ തിരക്കുന്നുണ്ട്. രോഗി സഞ്ചരിച്ച ഓട്ടോയുടെയും ടാക്സിയുടെയുംഡ്രൈവര്‍മാരെ കണ്ടെത്താന്‍ ആയിട്ടില്ല. ജില്ലയില്‍ കര്‍ശന പരിശോധന നടത്തും. വിദേശത്ത് നിന്നു എത്തുന്നവരേയും ഹജജ് കഴിഞ്ഞ് എത്തുന്നവരെ നിരീക്ഷിക്കുമെന്നും കര്‍ശന പരിശോധന നടത്തുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ജൂലൈ 5നാണ് ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. വീട്ടില്‍ എത്തിയ ശേഷമാണ് സ്വകാര്യ ആശുപത്രയിലേക്ക് പോയത്. അറ് പേരുമായി അടുത്ത സമ്പര്‍ക്കമുണ്ടായിട്ടുണ്ട്. ഇവര്‍ കുടുംബത്തില്‍ പെട്ടവര്‍ തന്നെയാണ്. എല്ലാവരും വീട്ടില്‍ നിരീക്ഷണത്തില്‍ തന്നെയാണ്. പുനലൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്നും നിലവില്‍ കണ്ടൈന്‍മെന്റ് സോണിന്റെ ആവശ്യമില്ലെന്നും കലക്ടര്‍ അറിയിച്ചു.
0 تعليقات