രോഗം സ്ഥിരീകരിച്ച മൂന്ന് പേരും യുഎഇയില്‍ നിന്ന് എത്തിയവരായതിനാല്‍ ഇവിടെ നിന്നുള്ള യാത്രക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. നാല് വിമാനത്താവളങ്ങളിലും അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കാനുള്ള സംവിധാനം നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം രോഗികളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരുടെ പരിശോധഫലം നെഗറ്റീവാകുന്നതിന്റെ ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്.
അവസാനം രോഗം സ്ഥിരീകരിച്ച 35കാരന്റെ സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ നിലവില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇയാളുള്‍പ്പടെ രോഗം സ്ഥിരീകരിച്ച മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവരെല്ലാം പരിശോധനയ്ക്ക് വിധേയമാകണമെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
0 Comments