banner

ഡല്‍ഹിയിലും മങ്കിപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശയാത്ര ചെയ്യാത്തയാള്‍ക്ക്


ഇന്ത്യയില്‍ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ മുപ്പത്തിയൊന്നുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വിദേശയാത്ര ചെയ്യത്തയാളെയാണ് രോഗം സ്ഥിരീകരിച്ച് മൗലാന അബ്ദുള്‍ കലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇയാളുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. കടുത്ത പനിയും, ശരീരത്തില്‍ കുമിളകളുമാണ് ഇയാളില്‍ പ്രകടമായിട്ടുള്ളത്. ഇതുവരെ രോഗം ബാധിച്ച മൂന്ന് പേരും വിദേശത്തു നിന്നും എത്തിയവരാണ്. ഡല്‍ഹി സ്വദേശിയ്ക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ഇതോടെ രാജ്യത്ത് മങ്കിപോക്‌സ് ബാധിച്ചവരുടെ എണ്ണം നാലായി. കേരളത്തില്‍ മങ്കിപോക്‌സ് ആദ്യം സ്ഥിരീകരിച്ചത് കൊല്ലത്താണ്. രാജ്യത്ത് ഇതുവരെ മങ്കിപോക്സ് ബാധയുണ്ടായിരുന്നത് കേരളത്തില്‍ മാത്രമായിരുന്നു. കേരളത്തില്‍ മൂന്ന് കേസുകളാണ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ കൊല്ലം, കണ്ണൂര്‍, മലപ്പുറം സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.

Post a Comment

0 Comments