ഡല്‍ഹി : അയൽവാസിയുടെ വളർത്തു നായ തന്നെ കണ്ട് കുരച്ചതിന് യുവാവ് ഉടമയെയും കുടുംബാംഗങ്ങളെയും ആക്രമിച്ചു. ഇരുമ്പ് വടി കൊണ്ട് ആണ് ഇയാൾ ആക്രമിച്ചത്. എന്നിട്ട് ദേഷ്യം തീരത്തെ നായയെയും ഇയാൾ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ മൂന്നു പേര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഡൽഹിയിലെ പശ്ചിം വിഹാർ മേഖലയിലാണ് സംഭവം. ആക്രമണത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ധരംവീർ ദാഹിയ എന്ന യുവാവ് തിങ്കളാഴ്ച പുലര്‍ച്ചെ പ്രഭാതനടത്തത്തിന് ഇറങ്ങിയപ്പോഴാണ് സംഭവം. ദാഹിയയെ കണ്ടപ്പോള്‍ അയല്‍വാസിയായ രക്ഷിതിന്‍റെ നായ കുരയ്ക്കാന്‍ തുടങ്ങി. നായയുടെ കുര കേട്ട് പ്രകോപിതനായ ദാഹിയ മൃഗത്തിന്‍റെ വാലിൽ പിടിച്ച് തള്ളിയിട്ടു. സംഭവം കണ്ട രക്ഷിത് നായയെ രക്ഷിക്കാനെത്തിയപ്പോള്‍ ദാഹിയ നായയെ അടിക്കുകയും കടിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായി പൊലീസ് പറഞ്ഞു. തുടർന്ന് ദാഹിയ രക്ഷിത്തിനെയും കുടുംബത്തിലെ ഒരു സ്ത്രീയെയും ഇരുമ്പ് വടികൊണ്ട് അടിച്ചു. വഴക്ക് തീര്‍ക്കാന്‍ ശ്രമിച്ച അയൽവാസിയായ 53കാരനെയും ഇയാൾ ആക്രമിച്ചു.ദഹിയ നായയുടെ തലയിൽ വടികൊണ്ട് അടിക്കുന്നതും വീഡിയോയില്‍ കാണാം.
Delhi |A man injured 3 members of a family in his neighbourhood in Paschim Vihar by hitting them with an iron rod allegedly after their pet dog barked at him. He also hit the dog & injured it
— ANI (@ANI) July 4, 2022
Dog's owner says they filed complaint,FIR yet to be registered. Injured under treatment pic.twitter.com/Do0j4QmMVR
”നായയുടെ ഉടമ രക്ഷിതിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഐപിസി, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരം പശ്ചിമ വിഹാർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്” പൊലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വസ്തുതകൾ പരിശോധിച്ചുവരികയാണ്. ആക്രമണത്തില്‍ പരിക്കേറ്റവര്‍ ചികിത്സയിലാണ്.
0 Comments