banner

‘ഞാന്‍ നന്നായി പഠിക്കുന്ന കുട്ടി, അധ്യാപകരുടെ സമ്മര്‍ദ്ദം താങ്ങാനാകുന്നില്ല, സഹിക്കാന്‍ പറ്റുന്നില്ല’; ജീവനൊടുക്കിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

ചെന്നൈ : തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ ജീവനൊടുക്കിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. അധ്യാപകരുടെ സമ്മര്‍ദ്ദം സഹിക്കാന്‍ പറ്റുന്നില്ലെന്നും, താന്‍ പഠിക്കാത്ത കുട്ടിയാണെന്ന് എല്ലാവരോടും പറയുകയാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

രസതന്ത്രം, കണക്ക് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെന്നാണ് ആത്മഹത്യാകുറിപ്പില്‍ പറയുന്നത്. താന്‍ നന്നായി പഠിക്കുന്ന കുട്ടിയാണ്. പക്ഷെ രസതന്ത്രത്തില്‍ കുറെ സമവാക്യങ്ങളുണ്ട്, അത് പഠിക്കാന്‍ തനിക്ക് കഴിയുന്നില്ല. രസതന്ത്രം അധ്യാപിക തന്നെ സമ്മര്‍ദ്ദത്തിലാകുന്നുന്നുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

‘രസതന്ത്രം അധ്യാപിക എന്നെ സമ്മര്‍ദ്ദത്തിലാക്കുകയും, വഴക്കുപറയുകയും ചെയ്യുന്നു. ഒരു ദിവസം രസതന്ത്രം അധ്യാപിക കണക്ക് അധ്യാപികയോട് ഞാന്‍ പഠിക്കില്ലെന്ന് പറഞ്ഞു. പഠിക്കാതെ ഹോസ്റ്റലില്‍ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച് എന്നെ വഴക്ക് പറയുന്നു. എനിക്ക് ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അവരിലൊരാള്‍ ഞാന്‍ ഒന്നും പഠിക്കില്ലെന്ന് എല്ലാവരോടും പറഞ്ഞു. ഇന്ന് രാവിലെ, എന്താണ് ഒന്നും പഠിക്കാത്തതെന്ന് ചോദിച്ച ഒരു അധ്യാപിക ഞാന്‍ എപ്പോഴും കളിയാണെന്ന് പറഞ്ഞു. കണക്ക്, രസതന്ത്രം അധ്യാപികമാര്‍ എന്നെ സമ്മര്‍ദ്ദത്തിലാക്കുകയാണ്. എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. എന്നോട് മാത്രമല്ല, കണക്ക് അധ്യാപിക എല്ലാവരോടും ഇങ്ങനെയാണ്’, ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

ഈ വര്‍ഷത്തെ ഫീസ് തന്റെ മാതാവിന് തിരികെ നല്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെടുന്നുണ്ട്. കുറച്ച് ദിവസം മാത്രമാണ് താനുണ്ടായിരുന്നത് അതുകൊണ്ട് ബുക്കുകളുടെ തുകയും, ഹോസ്റ്റല്‍ ഫീസും ഉള്‍പ്പടെ തിരികെ നല്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. മാതാപിതാക്കളോടും, സുഹൃത്തുക്കളോടും കുട്ടി ക്ഷമ ചോദിക്കുന്നുമുണ്ട്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ചിന്നസേലത്തിന് സമീപമുള്ള സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments