banner

no-need-to-worry-about-monkeypox മങ്കിപോക്‌സ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി



കേരളത്തിലേക്ക് വിദേശത്ത് നിന്ന് എത്തിയ ആള്‍ക്ക് മങ്കിപോക്‌സ് ലക്ഷണങ്ങള്‍ കണ്ടതോടെ സംസ്ഥാനത്ത് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. രോഗലക്ഷണമുള്ള വ്യക്തി ഇപ്പോൾ ഐസൊലേഷനിലാണ്. ഇയാളുടെ സാമ്പിള്‍ വിശദമായ പരിശോധനക്ക് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചു.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. യൂറോപ്പില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അമേരിക്കയിലും മങ്കി പോക്സ് സ്ഥിരീകരിച്ചപ്പോള്‍ തന്നെ ജാഗ്രതാ നിര്‍ദേശം ജില്ലകള്‍ക്ക് നല്‍കിയിരുന്നു.

കേരളത്തിൽ പ്രത്യേക യോഗം വിളിച്ച് ചേര്‍ത്ത് ആരോഗ്യ വകുപ്പ് മുന്‍കരുതലുകള്‍ സ്വീകരിച്ചു. രോഗത്തെപ്പറ്റിയും പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും ജനങ്ങൾ ജാഗരൂകരായിക്കണമെന്നും മന്ത്രി പറഞ്ഞു.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

إرسال تعليق

0 تعليقات